Wednesday, 13 May 2015

യുഡിഎഫിൽ ഒത്തുതീർപ്പ്

 കേരള കോൺഗ്രസി (എം)നു വഴങ്ങി മധ്യമേഖലാ ജാഥ മാത്രം മാറ്റി യുഡിഎഫിൽ ഒത്തുതീർപ്പ്. മറ്റു മൂന്നു മേഖലാ ജാഥകളും മുൻ തീരുമാനമനുസരിച്ചു 19 മുതൽ 25 വരെ നടത്താൻ യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം തീരുമാനിച്ചു. കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകൾ ചേർന്നുള്ള മധ്യമേഖലാ ജാഥ 27ന് ആരംഭിക്കും.
മന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസ് അന്വേഷണം തീരാതെ ജാഥകൾ വേണ്ടെന്ന കേരളകോൺഗ്രസ് (എം) നിലപാട് മാണിയുടെ അസാന്നിധ്യത്തിൽ ജനറൽസെക്രട്ടറി ജോയി ഏബ്രഹാം എംപി വ്യക്‌തമാക്കി. എന്നാൽ അന്വേഷണവും ജാഥയും കൂട്ടിക്കുഴയ്‌ക്കാനാവില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ അഭിപ്രായപ്പെട്ടു. നാലു ജാഥയും മുൻതീരുമാനപ്രകാരം നടത്തണമെന്നാണു കെപിസിസി തീരുമാനമെന്നും അറിയിച്ചു.
യുഡിഎഫ് കൂട്ടായി തീരുമാനമെടുത്ത പ്രചാരണപരിപാടി എല്ലാ തയാറെടുപ്പും ആരംഭിച്ചശേഷം മാറ്റിവയ്‌ക്കേണ്ടതില്ലെന്ന അഭിപ്രായമാണു പൊതുവെ ഉണ്ടായത്. മധ്യമേഖലാ ജാഥയുടെ ഉദ്‌ഘാടകനായ മാണി വ്യക്‌തിപരമായ അസൗകര്യം തന്നെ അറിയിച്ചിരുന്നുവെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അപ്പോൾ അറിയിച്ചു. ദുബായ്‌ക്കു തിരിക്കുന്നതും പാർട്ടിയുടെ കൺവൻഷനുകൾ നടക്കുന്നതുമാണു മാണി ചൂണ്ടിക്കാട്ടിയത്. മാണിയെപ്പോലെ മുതിർന്ന നേതാവിന്റെ ആവശ്യം പരിഗണിക്കണമെന്ന് അപ്പോൾ മുസ്‌ലിംലീഗ് അഭിപ്രായപ്പെട്ടു. സുധീരനും എതിർത്തില്ല.
എങ്കിൽ 22നോ 23നോ ആ ജാഥ തുടങ്ങാമെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മാണിയുമായി ആലോചിച്ച് അറിയിക്കാമെന്നു ജോയി ഏബ്രഹാമും പ്രതികരിച്ചു. തുടർന്നു ടെലിഫോണിൽ ആശയവിനിമയം നടത്തിയശേഷം 26 നിർദേശിച്ചുവെങ്കിലും അന്നു കോഴിക്കോട്ടു രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പരിപാടിയുള്ള കാര്യം ചൂണ്ടിക്കാട്ടപ്പെട്ടു. തുടർന്നാണു പിറ്റേന്ന് ആരംഭിക്കാൻ തീരുമാനിച്ചത്. മധ്യമേഖലാ ജാഥാ ക്യാപ്‌റ്റനായി മുൻ മന്ത്രി സി.എഫ്. തോമസിനെ നിശ്‌ചയിച്ചുവെങ്കിലും അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ മറ്റൊരാളെ നിയോഗിക്കുമെന്നു ജോയി ഏബ്രഹാം അറിയിച്ചു. സി.എഫ്. തോമസിന്റെ പേരാണു നേരത്തെ തീരുമാനിച്ചിരുന്നതെന്നു യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചനും പ്രതികരിച്ചു.
മാണി വ്യക്‌തിപരമായ അസൗകര്യം പറഞ്ഞപ്പോൾ അതു സമ്മതിക്കണമെന്ന വികാരമാണു യോഗത്തിൽ ഉണ്ടായതെന്നു തങ്കച്ചൻ അറിയിച്ചു. മറ്റെല്ലാ ജാഥയുമായും കേരള കോൺഗ്രസ് സഹകരിക്കും. കേസന്വേഷണത്തിന്റെ പേരിലാണോ ജാഥ മാറ്റിവയ്‌ക്കണമെന്നു മാണി ആവശ്യപ്പെട്ടതെന്നു ചോദിച്ചപ്പോൾ, അന്വേഷണത്തെക്കുറിച്ച് ആരും ഒന്നും പറഞ്ഞില്ലെന്നായിരുന്നു മറുപടി.
എല്ലാ ജാഥകളും മാറ്റിവയ്‌ക്കണമെന്നാണു കേരള കോൺഗ്രസ് ആവശ്യപ്പെട്ടതെന്നു ജോയി ഏബ്രഹാം സ്‌ഥിരീകരിച്ചു. അങ്ങനെ ചെയ്‌തതുകൊണ്ട് ഒരു അപകടവും സംഭവിക്കുമായിരുന്നില്ല. ജാഥ നല്ല രീതിയിൽ നടത്തണം എന്ന ആഗ്രഹമേ കേരള കോൺഗ്രസിനുള്ളു. കേസുമായി ഇതിനു ബന്ധമില്ല. സി.എഫ്. തോമസിന് അസൗകര്യം ഉള്ളതിനാൽ ക്യാപ്‌റ്റൻ ജോസ് കെ. മാണിയോ മറ്റാരെങ്കിലുമോ ആകാമെന്നും ജോയി വ്യക്‌തമാക്കി. മധ്യമേഖലാ ജാഥ മാറ്റിവച്ചതു തെറ്റായ തീരുമാനമാണെന്നും അണികളുടെ ആവേശം ചോരാൻ അതു കാരണമാകുമെന്നും കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാനും ജാഥാ ഉപക്യാപ്‌റ്റനുമായ ജോണി നെല്ലൂർ പ്രതികരിച്ചു.
മാണിയുടെ സമ്മർദത്തിനല്ല, വ്യക്‌തിപരമായ അഭ്യർഥനയ്‌ക്കാണു വഴങ്ങിയതെന്നാണു കോൺഗ്രസ് കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്. ദുബായ്‌ക്കു തിരിച്ച കെ.എം. മാണി 17നോ 18നോ തിരിച്ചെത്തും. അപ്പോൾ 19ന് ആരംഭിക്കാനിരുന്ന ജാഥ ഉദ്‌ഘാടനം ചെയ്യുന്നതിന് എന്ത് അസൗകര്യമാണുള്ളതെന്ന ചോദ്യത്തിനു വ്യക്‌തമായ ഉത്തരമില്ല.

മന്ത്രിമാരുടെ ചിത്രങ്ങൾ വേണ്ട

 സർക്കാർ പരസ്യങ്ങളിൽ ഇനി രാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്നിവരുടെ ചിത്രം മാത്രം ഉൾക്കൊള്ളിച്ചാൽ മതിയെന്ന് സുപ്രീം കോടതി നിർദേശം. മന്ത്രിമാരുടെയോ രാഷ്ട്രീയക്കാരുടെയോ മറ്റുള്ളവരുടെയോ ചിത്രങ്ങൾ സർക്കാർ പരസ്യങ്ങളിൽ പതിക്കേണ്ടതില്ല. അന്തരിച്ച ദേശീയ നേതാക്കളുടെ ചിത്രങ്ങളും പ്രസിദ്ധീകരിക്കാം. പരസ്യങ്ങൾ നിയന്ത്രിക്കുന്നതിന് മൂന്നംഗ കമ്മിറ്റിയെ സർക്കാർ നിയമക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
രാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്നിവരുടെ ചിത്രങ്ങൾ ഉപയോഗിക്കാമെങ്കിലും അതിനു അനുവാദം വാങ്ങിക്കണം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇറക്കുന്ന പരസ്യങ്ങളിൽ മുഖ്യമന്ത്രിമാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ എന്നിവരുടെ ചിത്രങ്ങൾ ഇനി ഉപയോഗിക്കാൻ കഴിയില്ല. ഇത്തരം രീതികൾ വ്യക്തികളെ ആരാധിക്കുന്ന സമ്പദായം സൃഷ്ടിക്കും, കോടതി നിരീക്ഷിച്ചു.
സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായി പ്രശാന്ത് ഭൂഷൺ സമർപ്പിച്ച ഹർജിയിലാണ് കോടതി മാർഗനിർദേശം നൽകിയത്. നികുതിദായകരുടെ പണത്തിൽ നിന്നാണ് പരസ്യങ്ങൾ നൽകുന്നത്. ഇതിന്റെ ദുരുപയോഗം തടയണമെന്നും പ്രശാന്ത് ഭൂഷൺ വാദിച്ചു.

സായിയിൽ പെൺകുട്ടിയുടെ ആത്മഹത്യക്ക് കാരണം

ആലപ്പുഴ സായി ജലകായിക കേന്ദ്രത്തിൽ പെൺകുട്ടി മരിക്കാൻ കാരണം റാഗിങ് അല്ലെന്ന് സായി ഡയറക്ടർ ജനററുടെ റിപ്പോർട്ട്. ചില സംഭവങ്ങളെച്ചൊല്ലി പെൺകുട്ടികളുടെ ഭാഗത്തുനിന്നും മോശം പ്രവൃത്തികൾ ഉണ്ടായി. ഇതിനെക്കുറിച്ച് മുതിർന്ന വിദ്യാർഥികൾ ഇവരെ ഉപദേശിക്കുകയും ഹോസ്റ്റൽ വാർഡനെ അറിയിക്കുകയും ചെയ്തു. ഇതേത്തുടർന്ന് വാർഡനും പെൺകുട്ടികളെ ഉപദേശിച്ചു. ഇതിന്റെ കുറ്റബോധമാകാം വിഷക്കായ കഴിക്കാൻ കാരണമായത്. മറിച്ച് ഏതെങ്കിലും തരത്തിലുള്ള മാനസിക പീഡനോ റാഗിങ്ങോ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പെൺകുട്ടികളെല്ലാം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ളവരാണ്. അതിനാൽ തന്നെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ സായിയിൽ നിന്നും പോകേണ്ടി വരുമെന്ന ഭയം ഇവർക്കുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവർ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. പൊലീസ് അന്വേഷണവും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെയും സംസ്ഥാന സ്പോർട്സ് സെക്രട്ടറിയുടെയും അന്വേഷണവും നടക്കുന്നതിനാൽ ഏതെങ്കിലും തരത്തിലുള്ള ഒരു അന്തിമ നിഗമനത്തിൽ സായി എത്തുന്നത് ശരിയല്ലെന്നും ഡയറക്ടർ ജനറൽ ഐ. ശ്രീനിവാസന്റെ റിപ്പോർട്ടിലുണ്ട്.
സായി കേന്ദ്രത്തിലെ സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിനും കായികതാരങ്ങൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങൾ അതിജീവിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‍ലൈൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും റിപ്പോർട്ടിൽ നിർദേശമുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കേന്ദ്ര കായിക മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയത്. ഇതുമായി ബന്ധപ്പെട്ടുള്ള വിശദീകരണം കേന്ദ്രമന്ത്രി രാജീവ് പ്രതാപ് ലോക്സഭയിൽ നൽകി. സായി കേന്ദ്രങ്ങളിലെ പരിശീലനാന്തരീക്ഷം മാറ്റുക, മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി യോഗ, സൂര്യനമസ്കാരം, മെഡിറ്റേഷൻ ഉൾപ്പെടെയുള്ളവ നടപ്പിലാക്കുക, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‍ലൈൻ, ഹോസ്റ്റൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയവ കേന്ദ്രസർക്കാരിന്റെ മുന്നിലുണ്ട്. സായി കേന്ദ്രങ്ങളിലെ നിലവിലെ സ്ഥിതിഗതികൾ മെച്ചപ്പെടുന്നതിനായി ഒരു വിദഗ്ധ സമിതിയെ കേന്ദ്രസർക്കാർ നിയമിച്ചിട്ടുണ്ട്. രണ്ടുമാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ സായി കേന്ദ്രങ്ങളിലെ അന്തരീക്ഷം മെച്ചപ്പെടുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്ന് അദ്ദേഹം ലോക്സഭയിൽ അറിയിച്ചു.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് സായി കേന്ദ്രത്തിലെ നാല് തുഴച്ചില്‍ താരങ്ങളെ വിഷക്കായ ഉള്ളില്‍ച്ചെന്ന നിലയില്‍ കാണപ്പെട്ടത്. ഇതിൽ ഒരു പെൺകുട്ടിയാണ് മരിച്ചത്.

പക്ഷിമൃഗാദികൾക്ക് ഭക്ഷണം നൽകുന്നത് ഉത്തമം

പിറന്നാൾ ദിനം എന്നാണ് ആഘോഷിക്കേണ്ടത്? ഒരു മാസത്തിൽ രണ്ട് ജന്മനാൾ വന്നാൽ ഏതു തിരഞ്ഞെടുക്കും? എല്ലാവർക്കും ഇങ്ങനെയൊരു സംശയമുണ്ടാകും. ആറു നാഴികയെങ്കിലും നക്ഷത്രമുള്ള ദിവസം വേണം പിറന്നാളായി എടുക്കാൻ. നക്ഷത്രം ആറു നാഴികയിൽ കുറവാണെങ്കിൽ തലേദിവസമെടുക്കണം. ഓരോ ദിവസം ജനിച്ചവർക്കും ഓരോഗ്രഹങ്ങളുണ്ട്. ഇവ മനസ്സിലാക്കി ഗ്രഹങ്ങളെ പൂജിക്കുകയും മന്ത്രം ജപിക്കുകയും ചെയ്താൽ സമ്പൽ സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകും. ഞായറാഴ്ച ജനിച്ചവരുടെ ഗ്രഹം സൂര്യനാണ്. അതുപോലെ തിങ്കൾ ജനിച്ചവർ ചന്ദ്രൻ, ബുധനാഴ്ച ജനിച്ചവർ ബുധൻ, വ്യാഴാഴ്ച ജനിച്ചവർ ഗുരു, വെള്ളിയാഴ്ച ജനിച്ചവർ ശുക്രൻ, ശനിയാഴ്ച ജനിച്ചവർ ശനി എന്നീ ഗ്രഹങ്ങളെ പൂജിക്കണം.
ക്ഷേത്രദർശനവും വഴിപാടും കൂടാതെ പിറന്നാൾ ദിനത്തിൽ പക്ഷിമൃഗാദികൾക്ക് ഭക്ഷണം നൽകുന്നതും വളരെ ഉത്തമമാണ്

ജർമനിയിൽ മില്യൺ കുട്ടികൾ ദാരിദ്യ്രത്തിൽ വളരുന്നു

ജർമനിയിൽ 1.15 മില്യൺ കുട്ടികൾ ദാരിദ്യ്രത്തിൽ വളരുന്നതായി ഏറ്റവും പുതിയ സ്റ്റാറ്റിക്സ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. പതിനഞ്ച് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ഇടയിൽ നടത്തിയ പഠനമാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് കൊണ്ടു വന്നത്. ജർമൻ ഗവൺമെന്റ് നൽകിയ അഭ്യർത്ഥന പ്രകാരം ബെർട്ടെൽസ്മാൻ സ്റ്റിഫ്റ്റൂങ്ങ് നടത്തിയ പഠനത്തിലാണ് ഇത്രയധികം ഗൗരവമേറിയ വിഷയം പുറത്തു വന്നത്. ഏതാണ്ട് 2.1 മില്യൺ കുട്ടികൾ തങ്ങളുടെ മാതാപിതാക്കൾക്ക് ഗവൺമെന്റിൽ നിന്നും ലഭിക്കുന്ന ഹാർട്ട് ഫിയർ സഹായത്താൽ വലിയ ദാരിദ്യ്രം ഇല്ലാതെ വളരുന്നു. എന്നാൽ ഈ ഹാർട്ട് ഫിയർ സഹായം ലഭിക്കാനുള്ള വരുമാന പരിധിക്ക് ഒരു ശതമാനത്തിന് മുകളിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് തികച്ചും ദരിദ്രരായി വളരുന്നത്.
ദാരിദ്യ്രത്തിൽ വളരുന്ന ഈ 2.1 മില്യൺ കുട്ടികൾക്ക് തങ്ങളോടൊപ്പം പഠിക്കുന്ന സഹപാഠികളോടൊപ്പം എന്തെങ്കിലും കളിപ്പാട്ടങ്ങൾ, മിഠായി, വസ്ത്രം എന്നിവ വാങ്ങാനോ, ഒരു ലഘുയാത്ര നടത്താനോ സാധിക്കുന്നില്ല. അതുപോലെ തണുപ്പ് കാലത്ത് ആവശ്യത്തിന് വേണ്ട വസ്ത്രങ്ങൾ, വേണ്ടത്ര പോഷകാഹാരം എന്നിവ ലഭിക്കാതെ ഈ കുട്ടികൾ സമൂഹത്തിൽ വളരുന്നു. ഈ ശോച്യാവസ്ഥക്കെതിരെ സംസ്ഥാന, ഫെഡറൽ ഗവൺമെന്റുകൾ കണ്ണുതുറന്ന് വേണ്ട സഹായം നൽകണമെന്ന് ജർമൻ ചിൽഡ്രൻസ് ബുണ്ട്, ഫാമിലി ബുണ്ട് എന്നിവർ അഭ്യർത്ഥിക്കുന്നു.

Biriyani IS GOOD But...........

ഒരു ഭക്ഷണം എന്ന നിലയില്‍ എന്താണ് ബിരിയാണിയുടെ പ്രത്യേകതകള്‍? നെല്ലരി, ഇറച്ചി, നെയ്യ്, നിരവധി പലവൃഞ്ജനങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, നിറങ്ങള്‍ എന്നിവയുടെ സമഞ്ജസസമ്മേളനം ആണ് ബിരിയാണി എന്നു സമ്മതിച്ചേ തീരൂ! ബിരിയാണി മൂന്നു നേരം കഴിക്കാനുള്ള ഒരു സാധാരണ ഭക്ഷണമല്ല; വിശേഷദിവസങ്ങളില്‍ കൂട്ടമായി, ആഘോഷിച്ചു ഭക്ഷിക്കാനുള്ള ആഢ്യന്‍ ഭക്ഷണമാണ് ബിരിയാണി എന്നു പറയുന്നതാവും ശരി. റംസാന്‍ പെരുനാളിനും ബക്രീദിനുമെല്ലാം ബിരിയാണി ഒരു മുഖ്യഭക്ഷണമാണല്ലോ. കേരളത്തിലെ എല്ലാ ഭക്ഷണശാലകളിലും ബിരിയാണി ഇന്നു ലഭ്യമാണ്. എങ്കിലും ബിരിയാണിക്ക്, അതിന്റേതായ ഔന്നത്യം ഉണ്ട് എന്നു സമ്മതിച്ചേ തീരൂ!
സമ്പൂര്‍ണ ആഹാരമല്ല
ബിരിയാണി ഒരു സമ്പൂര്‍ണ ആഹാരം ആണോ? പതിവായി ബിരിയാണി കഴിക്കുന്നത് ആരോഗ്യത്തിനും ഹാനികരം ആവുമോ എന്ന ചോദ്യങ്ങള്‍ ഉയരുക സ്വഭാവികം മാത്രം. എന്താണ് ഇവയ്ക്കുള്ള ഉത്തരം? ബിരിയാണി തീര്‍ച്ചയായും ഒരു സമ്പൂര്‍ണ ആഹാരം അല്ല. മട്ടന്‍,ചിക്കന്‍, ഫിഷ് എന്നിങ്ങനെ മാംസം ചേര്‍ത്ത് ഉണ്ടാക്കുന്ന ബിരിയാണികളെല്ലാം തന്നെ മാംസ്യത്തിന്റെ സമൃദ്ധമായ ഉറവിടം ആണ്. ആകെ ഭക്ഷണത്തില്‍ നിന്നു ലഭിക്കുന്ന ഊര്‍ജത്തിന്റെ 18 മുതല്‍ 20 ശതമാനം വരെ ബിരിയാണിയിലെ മാംസത്തില്‍ നിന്നു ലഭിക്കുന്നു. നമുക്കു വേണ്ടതിലും വളരെയധികം. ബിരിയാണി കൊഴുപ്പിന്റെ സമ്പുഷ്ടമായ ഉറവിടമാണ്. നെയ്യ്, തൈര്, മാംസം എന്നീ ജന്തുജന്യമായ കൊഴുപ്പാണ് ബിരിയാണി നല്‍കുന്നത്. ആകെയുള്ളതിന്റെ 43 ശതമാനം ഊര്‍ജവും ലഭിക്കുന്നത് ബിരിയാണിയിലെ കൊഴുപ്പില്‍ നിന്നാണ്. ജന്തുകൊഴുപ്പുകള്‍, രക്തത്തിലെ കൊളസ്ട്രോള്‍ വര്‍ധനയ്ക്കു കാരണമാകുന്നു എന്നു നാളികേരപ്രേമികള്‍ പോലും സമ്മതിക്കുന്നു. ഈയൊരു പശ്ചാത്തലത്തില്‍ വേണം, ഒരു ഭക്ഷണം എന്ന പേരില്‍ ബിരിയാണിയെ വിലയിരുത്തേണ്ടത്. നെല്ലരി പ്രദാനം ചെയ്യുന്ന അന്നജം ആണ്, ശേഷിക്കുന്ന ഊര്‍ജം നല്‍കുന്നത്. ബിരിയാണിയുടെ ഹൃദ്യമായ ഗന്ധവും ആസ്വാദ്യമായ രുചിഭേദങ്ങളും നല്‍കുന്ന പല വ്യഞ്ജനങ്ങളും സുഗന്ധദ്രവ്യങ്ങളും കാര്യമായ പോഷകമൂല്യങ്ങള്‍ ഒന്നും തന്നെ നല്‍കുന്നില്ല എന്നതാണു വസ്തുത.
ഭേദം വെജിറ്റബിള്‍ ബിരിയാണി
നെല്ലരിയും മാംസവു പ്രത്യേകം പാചകം ചെയ്തശേഷം ഒരു വലിയ പാത്രത്തില്‍ അട്ടിയട്ടിയായി നിരത്തി, ആവി പേകാതെ, കനലില്‍ പാചകം ചെയ്യുന്ന രീതിയാണ് പരമ്പരാഗത പാചകശൈലി. പ്രഷര്‍കുക്കറുകളുടെയും മറ്റും ആവിര്‍ഭാവത്തോടെ, ബിരിയാണിയുടെ പാചകരീതിയിലും കാലാനുസൃതമായ പരിഷ്കാരങ്ങള്‍ വന്നിട്ടുണ്ട്. ചേരുവകള്‍ക്ക് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ലതാനും. മാംസത്തിനു പകരം വെജിറ്റബിള്‍ ബിരിയാണി ഉണ്ടാക്കുമ്പോള്‍, ബിരിയാണി നല്‍കുന്ന മാംസ്യത്തിന്റെ അളവും കാര്യമായി കുറയുന്നു. ജന്തുക്കൊഴുപ്പും കാര്യമായി കുറയുന്നതു മൂലം താരതമ്യേന അപകടം കുറഞ്ഞ ഭക്ഷണമായി സസ്യബിരിയാണിയെ കാണാം. പക്ഷേ, സþക്ഷാല്‍ ബിരിയാണി ഭക്തന്മാരുടെ മുന്നില്‍ സസ്യബിരിയാണി, പുല്ലുതീനികള്‍ക്കുള്ള വെറും ഭക്ഷണം മാത്രം.
കഴിക്കാം വല്ലപ്പോഴും
ദിവസേന ഭക്ഷണമായി ഉപയോഗിക്കാന്‍ ഒട്ടും നന്നല്ല എന്നു വിലയിരുത്തുമ്പോള്‍ തന്നെ, വല്ലപ്പോഴും കഴിച്ചാല്‍ അപകടം ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരം തേടേണ്ടതുണ്ട്. നേരത്തേ സൂചിപ്പിച്ചതുപോലെ ചില പ്രത്യേക അവസരങ്ങളില്‍, ഘോഷമായി ഭക്ഷിച്ചുകൊണ്ടിരുന്ന ഈ ആഹാരം വല്ലപ്പോഴും ഒന്നു ഭക്ഷിച്ചതുകൊണ്ടു ശരീരത്തിനു കാര്യമായ ഒരു തകരാറും വരുത്തില്ല. മാസത്തില്‍ ഒരു തവണ ബിരിയാണിയുണ്ടാക്കി, ആസ്വദിച്ചു ഭക്ഷിച്ചാല്‍ ശരീരത്തിനു വരുത്തി വയ്ക്കുന്ന ഭവിഷ്യത്തുകള്‍, തിരക്കുള്ള സമയത്ത്, കേരളത്തിലെ പൊതുനിരത്തുകളിലൂടെ അരമണിക്കൂര്‍ നടക്കുമ്പോള്‍ ശ്വസിക്കുന്ന വിഷലിപ്തമായ വായു വരുത്തിവച്ചേക്കാവുന്ന ഭവിഷ്യത്തിനെക്കാള്‍ കുറവായിരിക്കും എന്നതു തീര്‍ച്ച.

Tuesday, 12 May 2015

ഫേസ്ബുക്ക് ഉപഭോക്താക്കളെ വിറപ്പിച്ച് 'വൈറസ്'

പേഴ്സണൽ മെസേജ് എന്ന വ്യാജേന ഫേസ്ബുക്കിൽ അതിവേഗം പ്രചരിച്ച ലിങ്ക് ഉപഭോക്താക്കളെ വിറപ്പിച്ചു. പ്രൈവറ്റ് വീഡിയോ എന്ന തരത്തിൽ പേഴ്സണൽ മെസേജുകളായി വന്ന ലിങ്കാണ് ഉപഭോക്താക്കളെ മുൾമുനയിൽ നിർത്തിയത്. സുഹൃത്തുക്കളുടെ പേരിലാണ് മെസേജ് എത്തിയത്. പ്രൈവറ്റ് വീഡിയോ എന്ന തരത്തിൽ പ്രചരിച്ച ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപഭോക്താക്കളുടെ പേരുകൾ അതിൽ ടാങ് ചെയ്യപ്പെടുകയായിരുന്നു. ഒപ്പം ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യപ്പെടുകയും ചെയ്യുന്നു. അതിവേഗം പ്രചരിച്ച ഈ ലിങ്ക് ഉപഭോക്താക്കളെ വലച്ചു. ഏറെ സമയത്തെ പ്രയത്നത്തിനു ശേഷമാണ് പലർക്കും പ്രൊഫൈൽ പേജിൽ നിന്ന് ഈ ലിങ്ക് ഒഴിവാക്കാൻ സാധിച്ചത്.
ഇന്റര്‍നെറ്റ്‌ വഴി ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതിയുടെ പുതിയ പതിപ്പാണിതെന്നാണ് വിലയിരുത്തൽ. സംശയം തോന്നുന്ന ലിങ്കുകൾ തുറക്കാതിരിക്കാൻ ശ്രമിക്കണമെന്ന് വിദഗ്ധർ പറയുന്നു. ലിങ്ക് ക്ലിക്ക് ചെയ്തുപോയെങ്കിൽ പ്രൊഫൈലിലെ സെറ്റിങ്സ് ഓപ്ക്ഷനിലുള്ള ആപ്സ് സെറ്റിങ്സിൽ ആപ്ലിക്കേഷനുകളുടെ ഓതറൈസേഷൻ സെറ്റിങ് ചേയ്‍ഞ്ച് ചെയ്യുക. പാസ്‌വേഡുകൾ മാറ്റിയാലും ആപ്ലിക്കേഷൻ നിലനിൽക്കുന്നതിനാൽ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് വിവരങ്ങൾ ചോർത്താനാവുമെന്നും വിദഗ്ധർ പറയുന്നു.

നടന്‍ കലാഭവൻ മണി

നടന്‍ കലാഭവൻ മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് മെയ് 6നാണ് മണി ചികിത്സ തേടിയത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധനക്കെത്തിയ മണിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും പേടിക്കേണ്ടതായി ഒന്നുമില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
കമല്‍ഹാസന്‍ നായകനായി എത്തുന്ന ദൃശ്യത്തിന്‍റെ തമിഴ് പതിപ്പ് പാപനാശമാണ് മണിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച വില്ലന്‍ വേഷമാണ് മണി ഇതില്‍ ചെയ്യുന്നത്. ജീത്തു ജോസഫിന്‍റെ മറ്റൊരു ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടിയിലും മണിയൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്്.
മഴ അടിച്ചു പൊളിച്ചത് കണ്ടോ






സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് പഠിക്കാന്‍ നടന്‍ ജയറാമിന്റെ വക ചെണ്ട

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് ചെണ്ടമേളം അഭ്യസിക്കാന്‍ നടന്‍ ജയറാമിന്റെ വക ചെണ്ടകള്‍ ഇന്നെത്തും.
ജയിലിലെ 11 തടവുകാര്‍ നേരത്തേ ചെണ്ടമേളം അഭ്യസിച്ചിരുന്നു. അവരുടെ അരങ്ങേറ്റവും ഗംഭീരമായി നടത്തി. 

ചെണ്ട വാടകയ്‌ക്കെടുത്തായിരുന്നു അന്ന് പഠിച്ചത്. ഇതിനിടെ ഒരു തടവുകാരന്‍ ചെണ്ടയില്ലാത്ത സങ്കടം പറഞ്ഞ് നടന്‍ ജയറാമിന് കത്തയച്ചു. കത്തിന് മറുപടിയായി പത്ത് ചെണ്ടകള്‍ നല്കാമെന്ന് ജയറാമും അറിയിച്ചു. ആ ചെണ്ടകള്‍ ഞായറാഴ്ച ജയറാം ഫാന്‍സ് അസോസിയേഷന്‍ കണ്ണൂരിലെത്തിക്കും.

രാവിലെ 10 മണിക്ക് സെന്‍ട്രല്‍ ജയിലില്‍ നടക്കുന്ന ചടങ്ങില്‍ ചെണ്ടകള്‍ എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ. ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പയ്ക്ക് കൈമാറും. കുന്ദംകുളത്ത് നിര്‍മിച്ച ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന 10 ചെണ്ടകളാണ് തടവുകാര്‍ക്ക് പഠിക്കാനെത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ പഠനം പൂര്‍ത്തിയായവര്‍ക്ക് കൂടുതല്‍ പരിശീലനം നേടാനും പുതിയ ആളുകള്‍ക്ക് ചെണ്ടപഠിക്കാനും ഇതിലൂടെ സാധിക്കും. ജയിലിലെ ആഘോഷവേളകളില്‍ ഇനി ചെണ്ടകൊട്ടുക തടവുകാരായിരിക്കും.

ജയറാം നേരിട്ടെത്തി ചെണ്ട കൈമാറണമെന്നായിരുന്നു ഉദ്ദേശിച്ചതെന്നും സിനിമാതിരക്കായതിനാലാണ് എത്താത്തതെന്നും ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ജൂണിലോ ജൂലായിലോ ജയറാം ജയില്‍ സന്ദര്‍ശിക്കുകയും തടവുകാര്‍ക്കൊപ്പം ചെണ്ടകൊട്ടുകയും ചെയ്യും.

മിണ്ടാപ്രാണിയെ രക്ഷിക്കാന്‍ വാതിലുകള്‍ കയറിയിറങ്ങി വിദ്യാര്‍ഥികള്‍

പീരുമേട്: മനുഷ്യന്‍ അപകടത്തില്‍പ്പെട്ടാലും രംഗം മൊബൈല്‍ഫോണില്‍ പകര്‍ത്തി തിരക്കഭിനയിച്ച് ഓടിമറയുന്നവരുടെ കൂട്ടത്തില്‍ വേറിട്ട മനസ്സുമായി അഞ്ചു വിദ്യാര്‍ഥികള്‍. പീരുമേട് ചിദംബരംപിള്ള മൊമ്മോറിയല്‍ സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാര്‍ഥികളായ ശിവപ്രസാദ്, രതീഷ്, ലിജോ, മനു, ലിബിന്‍ എന്നിവരാണ് സ്‌കൂള്‍പരിസരത്ത് മുറിവേറ്റു കിടന്ന പശുക്കിടാവിനെ രക്ഷിക്കാന്‍ ഉച്ചഭക്ഷണം ഉപേക്ഷിച്ച് വിവിധ വകുപ്പ് ഓഫീസുകളില്‍ കയറിയിറങ്ങിയത്. 

വാഹനമിടിച്ച് പിന്‍ഭാഗത്ത് ആഴത്തില്‍ മുറിവേറ്റ പശുക്കിടാവിന് അനങ്ങാനാവില്ലായിരുന്നു. ദിവസങ്ങള്‍ പഴകിയ വ്രണം പുഴുവരിച്ചു തുടങ്ങി. ഈ നിസ്സഹായാവസ്ഥ കണ്ട വിദ്യാര്‍ഥികള്‍ പീരുമേട്ടിലെ മൃഗാസ്പത്രിയിലും ഗ്രാമപ്പഞ്ചായത്ത് ഓഫീസിലും വനം വകുപ്പ് ഓഫീസിലും സഹായമഭ്യര്‍ത്ഥിച്ച് എത്തി. 

ചത്ത പശുവിനെ മറവ് ചെയ്യാന്‍ പണമനുവദിക്കുമെന്നും ചികിത്സയ്ക്ക് പണം അനുവദിക്കാന്‍ നിര്‍വാഹമിെല്ലന്നുമാണ് പഞ്ചായത്ത് ഓഫീസില്‍നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച മറുപടി. പല ഓഫീസുകളും കയറിയിറങ്ങി വലഞ്ഞ വിദ്യാര്‍ഥികള്‍ പിന്നീട് പോലീസ് സ്‌റ്റേഷനിലെത്തി സി.ഐ. പി.വി.മനോജ്കുമാറിന്റെ സഹായം തേടി. വിദ്യാര്‍ഥികളെ ഒപ്പംകൂട്ടി സി.ഐ. സ്ഥലം സന്ദര്‍ശിച്ചു. മൃഗഡോക്ടറുടെ സഹായം തേടി. സ്‌കൂള്‍പരിസരത്ത് എത്തിയ ഡോക്ടറും സംഘവും പശുവിന് പ്രഥമശുശ്രൂഷ നല്‍കി. മുറിവുണക്കുന്നതിന് പത്തു ദിവസത്തേക്ക് മരുന്നും നല്‍കി.

അധ്യയനവും ഭക്ഷണവും വെടിഞ്ഞ് മിണ്ടാപ്രാണിയുടെ ജീവന്‍ രക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ കാട്ടിയ സന്മമനസ്സിന് അഭിനന്ദനവും ഉച്ചഭക്ഷണവും നല്‍കി സി.ഐ. ഇവരെ വീട്ടിലേക്കയച്ചു.

എണ്‍പത് മണിക്കൂറില്‍ മരണത്തെ തോല്‍പ്പിച്ച് റിഷി ഖനാല്‍

തകര്‍ക്കാം പക്ഷെ ജീവിക്കുമെന്ന നിശ്ചയദാര്‍ഢ്യത്തെ മരണത്തിന് പോലും തോല്‍പ്പിക്കാനാവില്ലെന്നാണ് നേപ്പാള്‍ ദുരന്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട സുനിതാ സിത്തൗളയുടെയും റിഷി ഖനാലിന്റെയും ചെറുത്തുനില്‍പ്പ് തെളിയിക്കുന്നത്. 

നേപ്പാളിലുണ്ടായ ഭൂചലനം ഇവരുടെ സര്‍വവും കവര്‍ന്നെടുത്തിട്ടുണ്ടാവും പക്ഷെ ജീവിക്കാനുള്ള അടങ്ങാത്ത ആഗ്രഹത്തെ തോല്‍പ്പിക്കാന്‍ ഭൂകമ്പത്തിനായില്ല. കാഠ്മണ്ഡുവിലെ ഒരു തകര്‍ന്ന കെട്ടിടത്തിനിടയില്‍ നിന്ന് റിഷി ഖനാലിനെ പുറത്തെടുക്കുമ്പോള്‍ ഒപ്പം ലഭിച്ചത് മൂന്ന് മൃതദേഹങ്ങളാണ്. റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കെട്ടിടം തകര്‍ന്നിട്ട് അപ്പോള്‍ 80 മണിക്കൂറുകള്‍ പിന്നിട്ടിരുന്നു. ഈ സമയമത്രയും വെള്ളമോ ഭക്ഷണമോ ഇല്ലാതെയാണ് ഖനാല്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ പിടിച്ചു നിന്നത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ റിഷിയുടെ ജീവന്‍ നഷ്ടമാവാതിരുന്നത് അദ്ദേഹത്തിന്റെ നശ്ചയദാര്‍ഢ്യം ഒന്നുകൊണ്ട് മാത്രമാണെന്ന്് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു.

ഭൂകമ്പമുണ്ടാവുമ്പോള്‍ ഏഴു നിലയുള്ള വലിയ കെട്ടിടത്തിലെ രണ്ടാം നിലയിലെ മുറിയിലായിരുന്ന ഖനാലും കൂട്ടുകാരും. താഴത്തെ നിലയിലായതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റാന്‍ ഒരുപാട് സമയം വേണ്ടി വന്നു. ഇനിയാരും ജീവിച്ചിരിക്കുന്നുണ്ടാവില്ലെന്ന് കരുതിയ അവര്‍ക്ക് അത്ഭുതമായാണ് റിഷിയുടെ സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള നിലവിളിയെത്തിയത്. അദ്ദേഹത്തെ പുറത്തെത്തിക്കാന്‍ പിന്നെയും അഞ്ച് മണിക്കുറുകള്‍ വേണ്ടി വന്നു. ആസ്പത്രിയിലെത്തിക്കുമ്പോള്‍ അവശനെങ്കിലും സംസാരിക്കാനുള്ള ശേഷി അദ്ദേഹത്തിന് നഷ്ടമായിരുന്നില്ല.

50 മണിക്കൂറുകള്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കഴിച്ചുകൂട്ടിയ സുനിത സിത്തൗളയുടെ അത്ഭുതകരമായ രക്ഷപ്പെടലും ദുരന്തനിവാരണ സേനയെപ്പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. മഹാരാജ് ഗഞ്ചിലെ തകര്‍ന്ന അഞ്ചുനില കെട്ടിടത്തിനടിയില്‍ നിന്നാണ് ഇന്ത്യയില്‍ നിന്നുള്ള ദുരന്തനിവാരണ സേന ഇവരെ കണ്ടെത്തുന്നത്. ഭൂകമ്പത്തില്‍ നിന്നും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട അവരുടെ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും സുനിതയുടെ രക്ഷപ്പെടല്‍ നല്‍കിയ ആശ്വാസം ചെറുതല്ല. സുനിത തിരിച്ചുവരുമെന്ന് അവര്‍ കരുതിയതേ ഉണ്ടായിരിക്കില്ല. രണ്ട് സ്ലാബുകള്‍ക്കിടയില്‍ രൂപപ്പെട്ട ചെറിയ ഇടത്തിലാണ് സുനിത 50 മണിക്കൂറുകളത്രയും തള്ളിനീക്കിയത്. ഇതുപോലെ നൂറുകണക്കിന് പേര്‍ കെട്ടിടങ്ങള്‍ക്കിടയില്‍ ഇനിയും കുടുങ്ങികിടക്കുന്നുണ്ടാവാം എന്ന അനുമാനത്തില്‍ കര്‍മനിരതരാണ് ഇന്ത്യയില്‍ നിന്നും നേപ്പാളിലെത്തിയ 45 അംഗങ്ങളുള്ള ദുരന്ത നിവാരണസേന.

അനാഥരായ പെണ്‍കുരുന്നുകള്‍ക്ക് അമലാ പോളിന്റെ സംരക്ഷണം

 അനാഥകളായ മൂന്ന് കുരുന്ന് പെണ്‍കുട്ടികളെ തെന്നിന്ത്യന്‍ സിനിമാ താരം അമലാപോള്‍ ദത്തെടുക്കുന്നു. ആലുവ ഊമന്‍കുഴിത്തടം മുണ്ടപ്പിള്ളി വീട്ടില്‍ പരേതനായ ഗിരീഷിന്റെ മക്കളായ അഞ്ജന, കീര്‍ത്തന, അര്‍ച്ചന എന്നീ കുട്ടികള്‍ക്കാണ് താരത്തിന്റെ സംരക്ഷണം ലഭിക്കുക. 

ആലുവ സെന്റ് മേരീസ് എല്‍.പി സ്‌കൂളില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലാണ് കുട്ടികള്‍ പഠിക്കുന്നത്. ഇവരുടെ തുടര്‍ന്നങ്ങോട്ടുള്ള മുഴുവന്‍ ചെലവും താരം വഹിക്കും. കുട്ടികളുടെ മാതാവ് ഒരു വര്‍ഷം മുമ്പ് അകന്ന ബന്ധത്തില്‍പ്പെട്ട മറ്റൊരാളുമായി ഒളിച്ചോടി. എന്നിട്ടും മനസ് തളരാതെ ചങ്കുറപ്പോടെ മക്കളെ സംരക്ഷിച്ച പിതാവിനെ മരണവും തട്ടിയെടുത്തു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്ന ഗിരീഷ് വാര്‍ക്ക മുകളില്‍ നിന്നും തലയടിച്ച് വീണാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് ദിവസം കോട്ടയം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ കഴിഞ്ഞ ഗിരീഷിനെ മെഡിക്കല്‍ സംഘത്തിനും രക്ഷിക്കാനായില്ല.

കഴിഞ്ഞ വര്‍ഷം തിരുവോണ നാളില്‍ ഗിരീഷ് മരണത്തിന് കീഴടങ്ങി. ഇതോടെ അനാഥകളായി മാറിയ കുട്ടികളെ പ്രായമായ മുത്തശ്ശി ഓമന കൂലിവേലയെടുത്താണ് സംരക്ഷിച്ചത്. ആലുവയിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തക എ.ടി. സിനിമോള്‍ കുട്ടികളുടെ ഈ ദുരവസ്ഥ അമലാ പോളിനെ അറിയിക്കുകയായിരുന്നു. 

പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഗുഡ്വില്‍ അംബസഡറായ അമലാപോള്‍ നേരത്തെയും ആലുവ മേഖലയില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഏഷ്യാനെറ്റില്‍ 'നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍' എന്ന പരിപാടിയില്‍ പങ്കെടുത്ത അമലാപോളിന് ലഭിച്ച സമ്മാനത്തുക ബുധനാഴ്ച ആലുവ ജില്ലാ ആസ്പത്രിയിലെ ഹീമോഫീലിയ രോഗികള്‍ക്കും, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കും കൈമാറും. ഈ ചടങ്ങില്‍ വെച്ച് കുട്ടികളെ ദത്തെടുക്കുന്ന വിവരം പ്രഖ്യാപിക്കും. 2.25 ലക്ഷം രൂപയുടെ സഹായമാണ് ചടങ്ങില്‍ വിതരണം ചെയ്യുന്നത്. ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, നഗരസഭ ചെയര്‍മാന്‍ എം.ടി. ജേക്കബ്, പി.ടി. പ്രഭാകരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

എല്ലാ പുരുഷന്‍മാരും മോശക്കാരാണോ?

എല്ലാ പുരുഷന്‍മാരും മോശക്കാരാണോ? ചോദ്യം ചോദിക്കുന്നത് ഒരു ഹ്രസ്വ ചിത്രമാണ്.ഇതിലെന്താണ് നല്ല വാര്‍ത്ത എന്നല്ലേ?100ലൊരു പുരുഷന്‍ ചെയ്യുന്ന കുറ്റകൃത്യം ഒരു സമൂഹത്തിലെ മൊത്തം പുരുഷന്മാര്‍ക്കും ചീത്തപ്പേരുണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് Not every guy is a bad guy? എന്ന ഹ്രസ്വ ചിത്രം പ്രസക്തമാകുന്നത്.

ഒരു പെണ്‍ കുട്ടിക്ക് രാത്രിസമയത്ത് യാത്ര ചെയ്യേണ്ടി വരുന്നു. അവളെ ഒരാള്‍ പിന്തുടരുകയും ചെയ്യുന്നു. പ്രാണ രക്ഷാര്‍ത്ഥം പെണ്‍കുട്ടി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വഴിയില്‍ വീണു പോകുന്നു. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് ഹ്രസ്വ ചിത്രത്തിന്റെ ഹൈലറ്റ്.

തൊട്ടടുത്തെത്തിയ സംസാരശേഷിയില്ലാത്ത ആണ്‍കുട്ടി അവള്‍ക്ക് നേരെ ഐഡി കാര്‍ഡ് നീട്ടുന്നു. പോക്കറ്റില്‍ നിന്ന വീണു പോയ ഐഡി കാര്‍ഡ് തിരികെ നല്‍കാനായിരുന്നു അവന്‍ പിന്തുടര്‍ന്നത്.

ഈ സംഭവത്തിലൂടെ ചിത്രം പറയാനുദ്ദേശിക്കുന്നത് ഇതാണ്. എല്ലാ പുരുഷന്‍മാരും മോശക്കാരല്ല, അതുപോലെ തന്നെ എല്ലാ ആണുങ്ങളും റേപ്പിസ്റ്റുകളുമല്ല

നേപ്പാൾ

നേപ്പാളില്‍ 36 മരണം, 500 പേര്‍ക്ക് പരിക്ക്‌

കാഠ്മണ്ഡു: നേപ്പാളില്‍ ഇന്നുണ്ടായ ഭൂകമ്പത്തില്‍ 36 പേര്‍ മരിച്ചു. പലയിടത്തായി 500 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യത. ധൊലാക്ക ജില്ലയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. ഇരുപത് പേര്‍. 

കാഠ്മണ്ഡുവിന് കിഴക്ക് ചൗട്ടാര ടൗണില്‍ കെട്ടിടം തകര്‍ന്ന് നാലു പേര്‍ മരിച്ചു. ഇതിന് സമീപമുള്ള സിന്ധുപാല്‍ ചൗക്കില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാലുപേര്‍മരിച്ചു.കഴിഞ്ഞ ഏപ്രില്‍ 25 ന് നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ 8,000 പേര്‍ മരിക്കുകയും 17,000 ലേറെ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 
നേപ്പാളിലെ കോഡാരിക്ക് 18 കിലോമീറ്റര്‍ തെക്കുകിഴക്കായി 18.5 കിലോമീറ്റര്‍ അടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 7.4 രേഖപ്പെടുത്തിയ ആദ്യ ചലനത്തിന് പിന്നാലെ 6.2, 5.4, 4.8 എന്നീ തോതുകളിലുള്ള തുടര്‍ചലനങ്ങളുമുണ്ടായി. 

mazha

തിരുവനന്തപുരത്തെ വിശേഷം മഴയാണ് പ്രധാന വിഷയം ഇന്ന് മൂന്നാമത്തെ ദിവസമാണ് .കാലത്തും ഉച്ചൈക്കും  വൈകിട്ടും  തോരാതെ പെയ്യുന്ന മഴ നാളെ മുതൽ ഞായറാഴ്ചവരെ കനത്ത  മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ  കേന്ദ്രം  പറയുന്നതും ഇത്തവണ പതിവിലും കൂടുതല്‍ വേനല്‍മഴ കേരളത്തില്‍ ലഭിക്കുന്നുണ്ട്.
എൻറെ  പേര് രാജീവെന്നാണ്  kamukincode ആണ് എന്റെ വീട് njhan വിവാഹിതനാണ് എനിക്ക്  നിങളെ പോലെ ബ്ലോഗ്‌ എഴുതുവാൻ ആഗ്രഹമുണ്ട് ഇപ്പോൾ എന്റെ തലയിൽ  ഒന്നും ഇല്ല ഒന്നും ഇല്ലന്നുവച്ചാൽ ഒരു ഐഡിയയും വരുന്നില്ല ഞ്ഹാൻ നിങളുടെ ബ്ലോഗ്‌ വായിച്ച  ശേഷം  ഒരു ബ്ലോഗ്‌ സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങാം എനിക്ക് തോന്നുന്നത് ഞ്ഹാൻ എഴുതട്ടെ  ഞ്ഹാൻ  ഇപ്പോൾ ഇത്രയും എഴുതിയതിനു  നിങൾ എന്നോട് സഹകരിച്ചു  വീണ്ടും എഴുതാൻ  സഹായിക്കണം ഓക്കേ നന്ദി