പേഴ്സണൽ മെസേജ് എന്ന വ്യാജേന ഫേസ്ബുക്കിൽ അതിവേഗം പ്രചരിച്ച ലിങ്ക് ഉപഭോക്താക്കളെ വിറപ്പിച്ചു. പ്രൈവറ്റ് വീഡിയോ എന്ന തരത്തിൽ പേഴ്സണൽ മെസേജുകളായി വന്ന ലിങ്കാണ് ഉപഭോക്താക്കളെ മുൾമുനയിൽ നിർത്തിയത്. സുഹൃത്തുക്കളുടെ പേരിലാണ് മെസേജ് എത്തിയത്. പ്രൈവറ്റ് വീഡിയോ എന്ന തരത്തിൽ പ്രചരിച്ച ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപഭോക്താക്കളുടെ പേരുകൾ അതിൽ ടാങ് ചെയ്യപ്പെടുകയായിരുന്നു. ഒപ്പം ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യപ്പെടുകയും ചെയ്യുന്നു. അതിവേഗം പ്രചരിച്ച ഈ ലിങ്ക് ഉപഭോക്താക്കളെ വലച്ചു. ഏറെ സമയത്തെ പ്രയത്നത്തിനു ശേഷമാണ് പലർക്കും പ്രൊഫൈൽ പേജിൽ നിന്ന് ഈ ലിങ്ക് ഒഴിവാക്കാൻ സാധിച്ചത്.
ഇന്റര്‍നെറ്റ് വഴി ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതിയുടെ പുതിയ പതിപ്പാണിതെന്നാണ് വിലയിരുത്തൽ. സംശയം തോന്നുന്ന ലിങ്കുകൾ തുറക്കാതിരിക്കാൻ ശ്രമിക്കണമെന്ന് വിദഗ്ധർ പറയുന്നു. ലിങ്ക് ക്ലിക്ക് ചെയ്തുപോയെങ്കിൽ പ്രൊഫൈലിലെ സെറ്റിങ്സ് ഓപ്ക്ഷനിലുള്ള ആപ്സ് സെറ്റിങ്സിൽ ആപ്ലിക്കേഷനുകളുടെ ഓതറൈസേഷൻ സെറ്റിങ് ചേയ്‍ഞ്ച് ചെയ്യുക. പാസ്‌വേഡുകൾ മാറ്റിയാലും ആപ്ലിക്കേഷൻ നിലനിൽക്കുന്നതിനാൽ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് വിവരങ്ങൾ ചോർത്താനാവുമെന്നും വിദഗ്ധർ പറയുന്നു.
No comments:
Post a Comment